Latest NewsKeralaNews

ഭാഗ്യലക്ഷ്മിയെയും കൂട്ടരേയും അനുമോദിച്ച മന്ത്രി കെ.കെ.ശൈലജയോട് ഒരേ ഒരു ചോദ്യം : എന്നെ വേശ്യയെന്ന് വിളിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പല്ലടിച്ച് കൊഴിച്ചാല്‍ മന്ത്രി എന്നെ അനുമോദിയ്ക്കുമോ ? മന്ത്രിയുടെ വായ അടപ്പിച്ച് ചിത്രലേഖ

കണ്ണൂര്‍: ഭാഗ്യലക്ഷ്മിയെയും കൂട്ടരേയും അനുമോദിച്ച മന്ത്രി കെ.കെ.ശൈലജയോട് ഒരേ ഒരു ചോദ്യം, എന്നെ വേശ്യയെന്ന് വിളിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പല്ലടിച്ച് കൊഴിച്ചാല്‍ മന്ത്രി എന്നെ അനുമോദിയ്ക്കുമോ ? മന്ത്രിയുടെ വായ അടപ്പിച്ച് ചിത്രലേഖ. ഇത് കണ്ണൂര്‍ എടാട്ട് സ്വദേശിനി ചിത്രലേഖ. കണ്ണൂരില്‍ സിപിഎമ്മിന്റെ ഭീഷണി കാരണം ഉപജീവന മാര്‍ഗ്ഗമായ തൊഴില്‍ ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന യുവതി. വര്‍ഷങ്ങളായി സിപിഎമ്മിന്റെ ആക്രമണങ്ങള്‍ വിധേയയാകേണ്ടിവന്ന ചിത്രലേഖയുടേയും കുടുംബത്തിന്റേയും കഥ തുടങ്ങുന്നത് 2004ലിലാണ്. 2004 ഒക്ടോബറില്‍ ആകെയുള്ള ഭൂമി പണയം വച്ച് പിഎംആര്‍വൈ സ്‌കീമില്‍ ലോണെടുത്തു ഓട്ടോ വാങ്ങി. സിപിഎമ്മിന്റെ തൊഴിലാളി സംഘടനയ്ക്ക് ഭൂരിപക്ഷമുള്ള എടാട്ടെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ചിത്രലേഖ സിപിഎമ്മുകാരുടെ കണ്ണിലെ കരടായത്.

read also : ‘ജയ് ശ്രീ റാം’ മന്ത്രത്തോടെ ബാബരി വിധിയെ സ്വാഗതം ചെയ്ത് അദ്വാനി ; വിധിക്ക് ശേഷമുള്ള പ്രതികരണം ഇങ്ങനെ

ദളിത് വിഭാഗമായത് കൊണ്ട് പാര്‍ട്ടിക്കാര്‍ ഓട്ടോ സ്റ്റാന്‍ഡിലേക്ക് ചിത്രലേഖയെ അടുപ്പിച്ചില്ല. ഓട്ടോസ്റ്റാന്‍ഡില്‍ ചിത്രലേഖയ്ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് ലഭിച്ചില്ല. മൂന്നു മാസത്തോളം സ്റ്റാന്‍ഡില്‍ വണ്ടി പാര്‍ക്കു ചെയ്യാനോ ഓടിക്കാനോ ഇവര്‍ക്കായില്ല. ഒടുവില്‍ പെര്‍മിറ്റ് നേടി സ്റ്റാന്‍ഡിലെത്തിയ ചിത്രലേഖയെ സിഐടിയുക്കാര്‍ ജാതിപ്പേര് വിളിച്ച് അവഹേളിച്ചു. ചിത്രലേഖയുടെ ഓട്ടോ സിഐടിയു യൂണിയന്‍കാരായ മറ്റ് ഓട്ടോക്കാര്‍ ചേര്‍ന്ന് നശിപ്പിക്കുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തു. പരാതി നല്‍കിയപ്പോള്‍ ഓട്ടോറിക്ഷ തീവച്ചു നശിപ്പിച്ച് സിപിഎം പ്രതികാരം ചെയ്തു. ചിത്രലേഖയുടെ ഭര്‍ത്താവ്, സഹോദരീ ഭര്‍ത്താവ്, സഹോദരന്‍ എന്നിവരും നിരന്തരമായി സിപിഎമ്മിന്റെ ആക്രമണങ്ങള്‍ക്കിരയായി.

മാസങ്ങള്‍ നീണ്ടുനിന്ന സത്യഗ്രഹ സമരങ്ങളെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കണ്ണൂര്‍ കാട്ടാമ്പളളിയില്‍ അഞ്ച് സെന്റ് ഭൂമി നല്‍കിയെങ്കിലും വീട് നിര്‍മ്മിക്കാന്‍ വാഗ്ദാനം നല്‍കിയ അഞ്ച് ലക്ഷം രൂപയും നല്‍കിയ ഭൂമിയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ റദ്ദ് ചെയ്തു. എടാട്ട് താമസിക്കുമ്പോഴാണ് ചിത്രലേഖയെ വേശ്യയെന്ന് വിളിച്ച് സിപിഎമ്മുകാര്‍ പോസ്റ്ററെഴുതി ഒട്ടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button