Latest NewsNewsIndia

നവവധു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയിൽ

ന്യൂ ഡൽഹി: ഡൽഹിയിൽ നവവധുവിനെ ഭർതൃ വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡൽഹിയിലെ മോഹൻ ഗാർഡനിൽ ശനിയാഴ്ചയാണ് 26 കാരിയായ മനീഷ കൊല്ലപ്പെട്ടത്. യുവതിയുടെ കഴുത്തിലും വയറ്റിലും നിരവധി കുത്തേറ്റ പാടുകളുണ്ട്. യുവതിയുടെ ഭർത്താവ് പങ്കജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്.

Read also: കോൺസുലേറ്റിലെ അക്കൗണ്ടന്റിന് മൂന്നരക്കോടി നൽകി; ലൈഫ് മിഷന്‍ ഇടപാടിൽ യൂണിടാക്ക് ഉടമയുടെ നിർണായക വെളിപ്പെടുത്തൽ

നാലുമാസം മുമ്പായിരുന്നു മോട്ടോർ മെക്കാനിക്കായ പങ്കജമായുള്ള മനീഷയുടെ വിവാഹം. പങ്കാജും മനീഷയും വീടിന്റെ താഴത്തെ നിലയിലും സഹോദരനും കുടുംബവും ഒന്നാം നിലയിലുമാണ് താമസിക്കുന്നത്.

സംഭവദിവസം രാവിലെ 9.30ന് ജോലിക്കായി പോയ പങ്കജ് രാത്രി പത്ത് മണിയോടെയാണ് വീട്ടിലേക്ക് മടങ്ങിയ എത്തിയത്. പ്രധാന വാതിൽ അകത്തു നിന്ന് ലോക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ച പങ്കജ് ജനാലയിലൂടെ വാതിൽ തുറന്നപ്പോഴാണ് മനീഷ അബോധാവസ്ഥയിൽ തറയിൽ കിടക്കുന്നത് കണ്ടത്. മുറിയിൽ സാധനങ്ങൾ തറയിൽ ചിതറിക്കിടക്കുകയായിരിക്കുന്നു.

തുടർന്ന് പങ്കജ് സഹോദരനെ അറിയിച്ചു. സഹോദരൻ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ശത്രുത, കവർച്ച ശ്രമം, കുടുംബ തർക്കം എന്നിങ്ങനെ എല്ലാ കോണുകളും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button