Latest NewsKeralaNews

“കേരളത്തിൽ ആൾബലത്തിനൊത്ത സ്വാധീനമുണ്ടാക്കാൻ സംഘ പരിവാർ പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞിട്ടില്ലെന്ന് പ്രതിയോഗികൾ തന്നെ പറയാറുണ്ട്. അതിൽ ശരിയുണ്ടോ എന്ന് സ്വയം പരിശോധന നടത്തുന്നതിലും തെറ്റില്ല” : പി പി മുകുന്ദൻ

“ആർ. എസ്.എസ്. കേരളത്തിൽ പ്രവർത്തനം തുടങ്ങിയിട്ട് എട്ട് പതിറ്റാണ്ടോടുക്കുന്നു. 1942 ൽ ആണ് സംഘപ്രവർത്തനം ഇവിടെ ആരംഭിക്കുന്നത്.ഈ കാലയളവിനുള്ളിൽ പ്രസ്ഥാനം വളരെയധികം മുന്നേറി. ലക്ഷക്കണക്കിനാളുകൾ പ്രവർത്തകരും അനുഭാവികളുമായി. സാമൂഹിക മണ്ഡലങ്ങളിലടക്കം വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. പല അനാചാരങ്ങളുമില്ലാതാക്കാൻ മുൻ കൈ എടുത്തു. ഇതെല്ലാം ശരി.ഇനി ഒന്നു തിരിഞ്ഞു നോക്കാം. സംഘത്തിന്റെ ശക്തിക്കൊത്ത വളർച്ച കൈവരിക്കാനായോ ? ഒരു ആത്മ പരിശോധന വേണ്ടതല്ലേ?”, മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

ദിശാബോധം നഷ്ട്ടപ്പെടുത്താതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായ കേരളത്തിൻ്റെ സാഹച്ചര്യം കണക്കിലെടുത്ത് കേന്ദ്രവുമായി കൂടിയാലോചിച്ച് കാര്യങ്ങൾ മുന്നോട്ട് നയിച്ചില്ലെങ്കിൽ പ്രസ്ഥാനങ്ങൾക്ക് സംഘടനാപരമായി വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :

https://www.facebook.com/ppmukundan/posts/634980713807077?__xts__[0]=68.ARBNO-mh55UNZnX1UTS3ijhKsohqotNK1yxKDxZTPFg4lOv7_7GfWhG6N-Aeu02GYSDSlKlt7DMgg-zJLEZ5vyoQhMPEQv40-rHfR56DXFFaUEFU4k70fy9rPaHTMXmUE6p3YuxTA5xcQSq6ihD55EAynCGZmP6WKq1Zx4BL4Y4gcnzohdksSMlywiG8RaiqJRFd_EUZLG35M_mFoNi92HRvYqL0t1uVteB1eVfX2inDF6nFPhYkgskozjd8vCUwlh5rQNData-GueG_FK6LYgzD6XofQoxoDqy-8Q0HyNgqxzKvAzaFihhF7iNPrB2WzSJts6-gfJTaHD45Yqc&__tn__=-R

shortlink

Post Your Comments


Back to top button