കോഴിക്കോട് : ഇരുവീട്ടുകാരുടേയും എതിര്‍പ്പുകളെ അവഗണിച്ച് വിവാഹിതരായ കമിതാക്കളെ കൊലപ്പെടുത്താന്‍ ശ്രമം. കോഴിക്കോട് നാദാപുരത്താണ് സംഭവം. പ്രണയിച്ചു വീടുവിട്ടിറങ്ങിയ യുവതിയെയും യുവാവിനെയും ഇല്ലാതാക്കാന്‍ ഇരുവരുടേയും വീട്ടുകാരാണ് ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതി. ക്വട്ടേഷന്‍ സംഘങ്ങള്‍ കമിതാക്കളുടെ ബന്ധുക്കളുടെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടുവെന്നാണ് പരാതി. അക്രമികളുടെ മര്‍ദനത്തില്‍ പരുക്കേറ്റ് അഞ്ച് പേര് ആശുപത്രിയിലാണ്.
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് കഴിഞ്ഞ ദിവസം മുഹമ്മദും ആലിയയും വീടുവിട്ടിറങ്ങിയത്. ഇതോടെ ഇരുവീട്ടുകാരും ഇവര്‍ക്കെതിരെ തിരിഞ്ഞു. ഇരുവരെയും ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആദ്യം ഭീഷണിപ്പെടുത്തി. ഫലം കാണാതായപ്പോള്‍ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടു.
കണ്ടാലറിയാവുന്ന 19 പേരുള്‍പ്പെടെ 29 പേര്‍ക്കെതിരെയാണ് നാദാപുരം പൊലിസ് കേസെടുത്തത്. ജാമ്യമില്ലാവകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. എല്ലാവരും ഒളിവില്‍ പോയെന്നാണ് സൂചന.
Post Your Comments