വഡോദര: ഗുജറാത്തിലെ വഡോദരയിൽ നിര്‍മാണം നടക്കുന്ന കെട്ടിടം തകര്‍ന്നുവീണ് 3 പേർ മരിച്ചു. വഡോദരയിലെ ബാവമൺപുരയിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.
Read also: സുശാന്ത് സിംഗിന്റെ മരണം: കൊലപ്പെടുത്തിയതായ ആരോപണം തള്ളാതെ സി.ബി.ഐ
മഹാരാഷ്ട്രയിലെ കെട്ടിട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോൾ വഡോദരയിൽ നിന്നും കെട്ടിടം തകര്‍ന്നുവീണതായ വാർത്തകൾ വരുന്നത്. നേരത്തെ മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ 38 പേർ കൊല്ലപ്പെടുകയും 25 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 21ന് പുലർച്ചെ 3.30 ഓടെയാണ് 36 വർഷം പഴക്കമുള്ള ഭിവണ്ടിയിലെ ജിലാനി കെട്ടിടം സമുച്ചയം തകർന്നുവീണത്.
Post Your Comments