Latest NewsNewsIndia

ഇരുപതുകാരി ബലാത്സംഗത്തിന് ഇരയായി മരിച്ച സംഭവം: കോൺഗ്രസ് പ്രതിഷേധം; 36 പേർ കസ്റ്റഡിയിൽ

ഡൽഹിയിലെ ആശുപത്രിക്ക് മുന്നിലായിരുന്നു ഭീം ആര്‍മി പ്രവര്‍ത്തകരുടെ സമരം. പ്രതികളെ തൂക്കിലേറ്റണമെന്ന് ഭീം ആര്‍മി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.

ഉത്തര്‍പ്രദേശ്: ഇരുപതുകാരി ബലാത്സംഗത്തിന് ഇരയായി മരിച്ച സംഭവത്തെ തുടർന്ന് രാജ്‍പഥില്‍ കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധിച്ചവരിൽ 36 പേരെ കസ്റ്റഡിയില്‍ എടുത്തെന്ന് ഡൽഹി പോലീസ് പറഞ്ഞു. രാജ്പഥില്‍ കനത്ത പോലീസ് വിന്യാസമാണ് നിലവിൽ ഉള്ളത്. സംഭവത്തെ തുടർന്ന് ഭീം ആര്‍മി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.ഡൽഹിയിലെ ആശുപത്രിക്ക് മുന്നിലായിരുന്നു ഭീം ആര്‍മി പ്രവര്‍ത്തകരുടെ സമരം. പ്രതികളെ തൂക്കിലേറ്റണമെന്ന് ഭീം ആര്‍മി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.

Read Also: ജീവന് തിരിച്ചു പിടിക്കാനുള്ള പോരാട്ടം ; ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ 19കാരി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ; അടിയന്തിര ധനസഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ്

സെപ്റ്റംബര്‍ 14നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദലിത് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ശരീരത്തില്‍ മാരകമായ മുറിവുകളുണ്ടായിരുന്നെന്നും നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. പുല്ല് പറിയ്ക്കാന്‍ പാടത്ത് പോയപ്പോഴാണ് കഴുത്തില്‍ ദുപ്പട്ട മുറുക്കി വലിച്ചിഴച്ച് കൊണ്ടുപോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. അലിഗഢിലെ ആശുപത്രിയിലിയാരുന്നു പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ദില്ലിയിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button