തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരും. വീണ്ടും ഒരു അടച്ച് പൂട്ടലിലേക്ക് പോകേണ്ടതില്ലെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. അങ്ങനെയെങ്കില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യ വകുപ്പും ജില്ലാ കലക്ടര്‍മാരും ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.
Read also: എന്താണ് സഞ്ജുവിന്റെ ഭക്ഷണക്രമം എന്ന് ആനന്ദ് മഹീന്ദ്ര: മറുപടിയുമായി കെവിന് പീറ്റേഴ്സണ്
പൊലീസിനെ അടക്കം ഉപയോഗിച്ചാകും നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ക്കശനമാക്കുക. ശിക്ഷാനടപടികളും കടുപ്പിക്കുമെന്നാണ് സൂചന. സര്‍ക്കാരിനെതിരെ യുഡിഎഫും പോഷകസംഘടനകളും പ്രതിഷേധം നടത്തിവന്നിരുന്നു. എന്നാൽ ആള്‍ക്കൂട്ടസമരങ്ങള്‍ താത്കാലികമായി നിർത്തിവെക്കുന്നതായി യുഡിഎഫ് പിന്നീട് വ്യക്തമാക്കിയിരുന്നു.
Post Your Comments