ദോഹ : ഖത്തറിൽ 24മറണിക്കൂറിനിടെ 4,658 പേരില്‍ നടത്തിയ പരിശോധനയില്‍ 227 പേര്‍ക്ക് കോവിഡ്-19. 9 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,25,311ആയി. 214പേരാണ് ആകെ മരിച്ചത്. .214 പേര്‍ കൂടി ശുക, പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,22,209ആയി ഉയർന്നു, നിലവില്‍ 2,888 പേരാണ് ചികിത്സയിലുള്ളത്. 55 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ആകെ 7,64,925 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കി.
Also read : രാജ്യത്ത് അണ്‍ലോക്ക് 5 ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാനൊരുങ്ങി കേന്ദ്രസർക്കാർ ; കൂടുതൽ ഇളവുകൾ
യു.എ.ഇയില്‍ 626 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 92,095 ആയി ഉയര്‍ന്നെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 918 പേര്‍ക്കാണ് യു.എ.ഇയില്‍ രോഗമുക്തി ലഭിച്ചിരിക്കുന്നത്. യു.എ.ഇയില്‍ നിലവില്‍ കൊവിഡ് ഭേദമായവരുടെ എണ്ണം 81,642 ആയി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 413 ആയിരിക്കുകയാണ്. നിലവില്‍ 10,220 ആക്ടീവ് കേസുകള്‍ മാത്രമാണ് യു.എ.ഇയിലുള്ളത്.
ഒമാനില്‍ 15 കൊവിഡ് മരണങ്ങള്‍ കൂടി തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 924 ആയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 607 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഒമാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇതോടെ 98057 ആയി. 433 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 88,234 ആയിട്ടുണ്ട്. നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ള 536 പേരില്‍ 201 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
സൗദി അറേബ്യയില്‍ തിങ്കളാഴ്ച 455 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 841 പേര്‍ക്ക് കൊവിഡ് മുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 29 കൊവിഡ് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദിയില്‍ ഇതുവരെ 3,33,648 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 3,17,846 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
Post Your Comments