KeralaLatest NewsNews

കോൺസുലേറ്റിലെ അക്കൗണ്ടന്റിന് മൂന്നരക്കോടി നൽകി; ലൈഫ് മിഷന്‍ ഇടപാടിൽ യൂണിടാക്ക് ഉടമയുടെ നിർണായക വെളിപ്പെടുത്തൽ

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ യൂണിടാക്ക് ഉടമയായ സന്തോഷ് ഈപ്പന്റെ നിർണായക വെളിപ്പെടുത്തൽ. സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷൻ നൽകാൻ യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായാണ് സന്തോഷ് ഈപ്പൻ സി.ബി.ഐയോട് വെളിപ്പെടുത്തിയത്.

Read also: വഡോദരയിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് 3 പേർ മരിച്ചു

വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണത്തിനായി നാലരക്കോടി രൂപയോളം കമ്മിഷൻ നൽകിയതായാണ് സന്തോഷ് ഈപ്പൻ നൽകിയ മൊഴി. ഇതിനെ കോഴയായി കാണാനാവില്ല. തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചാണ് സ്വപ്നയും കോൺസുലേറ്റ് ഉദ്യോഗസ്ഥരും പദ്ധതിയുടെ കാര്യങ്ങൾ വിശദീകരിച്ചത്. തന്റെ കമ്പനിയിൽ നേരത്തേ ജോലിചെയ്തിരുന്ന യദു രവീന്ദ്രനാണ് ഇതിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത്. ഇയാളാണ് സ്വപ്നയ്ക്കും സംഘത്തിനും തന്നെയും സ്ഥാപനത്തെയും പരിചയപ്പെടുത്തിയത്.

കരാറിന്റെ കമ്മിഷനായ നാലരക്കോടിയിൽ മൂന്നരക്കോടി കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ അക്കൗണ്ടന്റിന് തിരുവനന്തപുരത്തെത്തി നൽകി. സന്ദീപിന്റെ കമ്പനിയായ ‘ഇസോമങ്കി’ലേക്ക് 70 ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫറിലൂടെ കൈമാറി. ഇതല്ലാതെയും ചിലർക്ക് കമ്മിഷൻ നൽകിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.

സി.ബി.ഐ. കൊച്ചി ഓഫീസിൽ തിങ്കളാഴ്ച രണ്ടരമണിക്കൂറിലധികം നീണ്ട മൊഴിയെടുപ്പിലാണ് സന്തോഷ് ഈപ്പൻ ഈ നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം തന്നെ വിളിച്ചേൽപ്പിക്കുകയായിരുന്നെന്നും സന്തോഷ് ഈപ്പൻ സി.ബി.ഐ.യോടു വെളിപ്പെടുത്തി.

ലൈഫ് മിഷന്‍ ഇടപാടില്‍ സന്തോഷ് ഈപ്പനെ ഒന്നാം പ്രതി ആക്കിക്കൊണ്ടാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരിക്കുന്നത്. യൂണിടാക്കിലെ ജീവനക്കാരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button