Latest NewsNewsIndia

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ട് ഭീകരരെ സുരക്ഷാ സൈന്യം കൊലപ്പെടുത്തി

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍, ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ട് ഭീകരരെ സുരക്ഷാ സൈന്യം കൊലപ്പെടുത്തി. ജമ്മു കശ്മീരിലെ അവന്തിപ്പോരയിലാണ് ഭീകരരും സുരക്ഷാ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ലഷ്‌കര്‍ ഇ തോയ്ബ കമാന്‍ഡര്‍ അജിയാസ് അഹമ്മദ് റെഷി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് പേരെയാണ് സൈന്യം വധിച്ചത്.

read also : ഞങ്ങൾക്ക് അച്ഛനെ നഷ്ടമായി: അജിത് ഇക്കാര്യത്തിൽ എന്തു ചെയ്തു എന്നതിനെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല: പ്രതികരണവുമായി എസ്പിബിയുടെ മകൻ

പ്രദേശത്ത് ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. സുരക്ഷാ സൈന്യത്തിന്റെ നീക്കത്തില്‍ ലഷ്‌കര്‍ കമാന്‍ഡറിനെ കൂടാതെ ഒരു ഭീകരന്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.

2016-മുതല്‍ ഭീകര പ്രവര്‍ത്തനം ആരംഭിച്ച റെഷി യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രുട്ട് ചെയ്യുകയും ഭീകരര്‍ക്ക് ഒളിച്ചു താമസിക്കാന്‍ താമസസ്ഥലം ഒരുക്കി നല്‍കുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് വേണ്ടി സുരക്ഷാ സൈന്യം അന്വേഷണം നടത്തി വരികയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button