
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിയുടെ ചോദ്യത്തിന് പരീക്ഷകൾക്ക് മാറ്റമില്ലെന്ന് യുപിഎസി മറുപടി നൽകി. യുപിഎസ്സി പരീക്ഷകള്‍ ഒക്ടോബര്‍ നാലിനാണ് നടക്കാനിരിക്കുന്നത്. സുപ്രീം കോടതിയുടെ ചോദ്യത്തിനാണ് പരീക്ഷകള്‍ മാറ്റില്ലയെന്ന് യുപിഎസി അറിയിച്ചത്.
Read Also: ലൈഫ് മിഷന് കേസ്; സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം: വി മുരളീധരന്
ഏകദേശം ആറ് ലക്ഷം പേരാണ് പ്രിലിമിനറി പരീക്ഷകള്‍ക്കായി തയ്യാറായിരിക്കുന്നത്. യുപിഎസി പരീക്ഷകള്‍ മാറ്റിവയ്ക്കണം എന്ന ആവശ്യവുമായി 20 വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ കൊറോണ പ്രതിസന്ധിയും ഒപ്പം പ്രളയവും രൂക്ഷമായ സ്ഥലത്തെ വിദ്യാര്‍ത്ഥികളായിരുന്നു.
രീക്ഷ മാറ്റിവെയ്ക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ലെന്നും പരാതി ഞങ്ങള്‍ പരിശോധിച്ചുവെന്നും മെയ് 31 ന് നടക്കേണ്ടിയിരുന്ന പരീക്ഷ ആദ്യം ജൂണിലേക്കും പിന്നീട് ഒക്ടോബറിലേക്കും മാറ്റിയെന്നും അതുകൊണ്ടുതന്നെ ഇനി തീയതി മാറ്റാനാകില്ലെന്നും യുപിഎസി കൗണ്‍സില്‍ നരേഷ് കൗശിക് അറിയിച്ചു.
Post Your Comments