ചെന്നൈ: ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ മരണവുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങള്‍ക്കെതിരേ മകന്‍ ചരണ്‍. ആശുപത്രിയില്‍ പണം അടയ്‌ക്കാത്തത് കൊണ്ട് എസ്.പി.ബിയുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ വൈകിയെന്നും ഒടുവില്‍ ഉപരാഷ്ര്‌ടപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകാെടുത്തതെന്നും തരത്തില്‍ വ്യാജപ്രചാരണം ശക്‌തമായിരുന്നു. ഇതിനെതിരെയാണ് ചരണ്‍ രംഗത്തുവന്നത്.
‘എന്തിന് ഇങ്ങനെ ചെയ്യുന്നു. ദയവായി വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തൂ..’ എസ്‌പിബിയുടെ ഔദ്യോഗിക പേജിലൂടെ ചരണ്‍ അപേക്ഷിച്ചു. ”കഴിഞ്ഞ മാസം അഞ്ചുമുതല്‍ എസ്‌പിബി ആശുപത്രിയില്‍ ചികില്‍സയിലാണ്. അന്നുമുതല്‍ ഇന്നുവരെയുള്ള ബില്ലുകള്‍ അടച്ചിരുന്നു. പക്ഷേ ചിലര്‍ പ്രചരിപ്പിക്കുന്നത്. ഒടുവില്‍ ബില്ല് അടയ്‌ക്കാന്‍ പണമില്ലാതെ വന്നെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് സഹായം ചോദിച്ചിട്ട് അവര്‍ ചെയ്‌തില്ലെന്നുമാണ്.’
‘ഒടുവില്‍ ഉപരാഷ്ര്‌ടപതിയെ സമീപിച്ചെന്നും അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നുമാണ്. ഇതെല്ലാം വ്യാജമാണ്. ആശുപത്രി അധികൃതര്‍ അത്രകാര്യമായിട്ടാണ് അച്‌ഛനെ നോക്കിയത്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തൂ”-ചരണ്‍ അപേക്ഷിക്കുന്നു.
read also: ബിഹാര്‍ സീറ്റ് വിഭജനത്തില്‍ കല്ലുകടി, ആര്‍.ജെ.ഡിക്ക് കോണ്‍ഗ്രസിന്റെ അന്ത്യശാസനം
പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ഒരു അടിസ്‌ഥാനവുമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എസ്.പി.ബി. കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസകോശസംബന്ധമായ പ്രശ്‌്നങ്ങളെത്തുടര്‍ന്ന് വെള്ളിയാഴ്‌ചയാണ് അന്തരിച്ചത്.
Post Your Comments