Latest NewsKeralaNews

‘അവരുടെ ചരിത്രമൊക്കെ എനിക്കറിയാം, കൂടുതലൊന്നും പറയുന്നില്ല’; ഭാഗ്യലക്ഷ്‌മിയെ പിന്തുണച്ച വനിത കമ്മിഷൻ അദ്ധ്യക്ഷയ്‌ക്കെതിരെ പി സി ജോർജ്

തിരുവനന്തപുരം: അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മിയെ പിന്തുണച്ച് രംഗത്തെത്തിയ വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ രൂക്ഷ വിമർശനവുമായി പി.സി ജോർജ് എം.എൽ.എ. വനിത കമ്മിഷൻ അദ്ധ്യക്ഷയുടെ ചരിത്രമൊക്കെ തനിക്കറിയാമെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read also: ഒരു മുരളീധരൻ പോയാൽ ആയിരം മുരളീധരൻമാർ വേറെ വരും; അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിനില്ലെന്ന് കെ മുരളീധരൻ

ഇടത് പുരോഗമനത്തിന്റെ മഹത്വം കൊണ്ടാണല്ലോ സി.പി.എം എം.എൽ.എക്കെതിരെ ഒരു പാർട്ടി സഖാവ് ലൈംഗിക പീഡനത്തിന് കേസ് കൊടുത്തത്. ആരോപണം പാർട്ടി കമ്മിറ്റി തീരുമാനിക്കുമെന്നാണ് വനിത കമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞത്. മറ്റുളളവരെല്ലാം കോടതിയിൽ പോണം, സി.പി.എമ്മുകാർ വൃത്തികെട്ട പണി ചെയ്‌താൽ പാർട്ടി കമ്മിറ്റി. ഓരോരുത്തരെ സ്വഭാവം അനുസരിച്ചാണ് അവർ പ്രതികരിക്കുന്നതെന്നും പി.സി ജോർജ് പറഞ്ഞു.

യൂട്യൂബറെ ആക്രമിച്ച സ്ത്രീകൾക്ക് ചേർന്ന അതേ സ്വഭാവമാണ് വനിത കമ്മിഷൻ അദ്ധ്യക്ഷയ്‌ക്കും. അതുകൊണ്ടാണ് ഭാഗ്യലക്ഷ്‌മിയെ അവർ പിന്തുണച്ചത്. താൻ സ്‌ത്രീകളെ അപമാനിച്ച് വർത്തമാനം പറയാത്തതു കൊണ്ടും വ്യക്തിപരമായി ആക്രമിക്കാത്തതു കൊണ്ടും അവരെ ചരിത്രം പറയുന്നില്ല. വനിത കമ്മിഷൻ ചെയർപേഴ്‌സണെ തനിക്ക് നന്നായി അറിയാം. അവരെ ചരിത്രവും അറിയാം. കൂടുതലൊന്നും പറയുന്നില്ല. ഒരു ഹിന്റ് മാത്രം തന്നന്നേയുളളൂ പി.സി ജോർജ് പറഞ്ഞു.

വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ ഇത്തരത്തിൽ പ്രതികരിക്കേണ്ടി വരുമെന്ന് നേരത്തെ വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞിരുന്നു. സൈബർ നിയമത്തിൽ പരിമിതികളുണ്ടെന്നും, ഇത് മറികടക്കാൻ ഭേഗഗതി വരുത്തണമെന്നും എം സി ജോസഫൈൻ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button