ലണ്ടന്‍: കടക്കെണിയിലായിട്ടും ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ജഡ്ജിയുടെ ആരോപണത്തിന് മറുപടിയുമായി അനില്‍ അംബാനി. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് മൂന്ന് ചൈനീസ് കമ്പനികള്‍ അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയെ സമീപിച്ചിരുന്നു. 700 ബില്യന്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ചൈനീസ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ ജീവിതം തികഞ്ഞ അച്ചടക്കത്തിലാണെന്നും മദ്യപാനമോ പുകവലിയോ ചൂതാട്ടമോ ഇല്ലാത്ത മാരത്തണ്‍ ഓട്ടക്കാരന്റേത് പോലെയാണ് തന്റെ ജീവിതമെന്നും അനില്‍ അംബാനി കോടതിയില്‍ പറഞ്ഞു. മക്കളോടൊപ്പം പുറത്തുപോയി സിനിമ കാണുന്നതിനേക്കാള്‍ കൂടുതല്‍ വീട്ടിലിരുന്നാണ് സിനിമ കാണുന്നത്. തന്റെ ആവശ്യങ്ങള്‍ പരിമിതമാണെന്നും ജീവിത ശൈലി അച്ചടക്കം നിറഞ്ഞതാണെന്നും സസ്യാഹാരിയാണെന്നും അംബാനി പറഞ്ഞു.
മുംബൈയില്‍ നിന്ന വീഡിയോ കോണ്‍ഫറണ്‍സ് വഴിയാണ് അനില്‍ അംബാനി കോടതി മുമ്ബാകെ ഹാജരായത്. തന്റെ ആസ്തി പൂജ്യമാണെന്ന് നേരത്തെ അനില്‍ അംബാനി പറഞ്ഞിരുന്നു. കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് പണം കണ്ടെത്തുന്നതെന്നും അനില്‍ അംബാനി പറഞ്ഞിരുന്നു. ഈ വര്‍ഷം ജനുവരി, ജൂണ്‍ മാസങ്ങളില്‍ തന്റെ കയ്യിലുണ്ടായിരുന്ന ആഭരണങ്ങള്‍ വിറ്റു. ഇതിലൂടെ 9.99 കോടി രൂപ ലഭിച്ചുവെന്നും തന്റെ നിയമനടപടികള്‍ക്ക് തന്നെ ഈ തുക ചെലവാകുമെന്നും അനില്‍ അംബാനി പറഞ്ഞു.
Post Your Comments