കൊല്ലം : പ്രതിശ്രുത വരൻ വിവാഹത്തില്‍ നിന്ന് പിൻമാറിയതിനെ തുടർന്ന് കൊട്ടിയത്ത് യുവതി ആത്മഹ്യ ചെയ്ത സംഭവത്തില്‍, പ്രതി ഹാരിസിന്‍റെ സഹോദരഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കൊല്ലം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ലക്ഷ്മി പ്രമോദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. ഹാരിസിന്‍റെ മാതാവ് ആരിഫാബീവിക്കെതിരെയും തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ഒക്ടോബർ ആറ് വരെ ലക്ഷ്മി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്. നടിക്കെതിരെ തെളിവുകള്‍ ഒന്നുതന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു കോടതി മുന്നാകെ പ്രോസിക്യൂഷന്‍റെ വാദം.
ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ഫോണ്‍ ഇപ്പഴും സൈബര്‍സെല്ലിന്‍റെ കയ്യിലാണുള്ളത്. അവരുടെ കയ്യില്‍ നിന്ന് ഇനിയും നിയമപരമായ ഒരു മറുപടി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
പത്തനംതിട്ട എസ്.പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് റംസിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നത്. റംസിയുടെ വീട്ടുകാരെ നേരില്‍ കണ്ട എസ്.പി അവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. റംസിയുടെ അച്ഛന്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായത്.
Post Your Comments