KeralaLatest NewsNews

ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ട് ലൈഫ് മിഷന്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് എന്തിനാണ് ? പിണറായിയോട് അഞ്ച് ചോദ്യങ്ങളുമായി ശൂരനാട് രാജശേഖരന്‍

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങളുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രി ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടില്‍ സിബിഐ അന്വേഷണത്തെ സിപിഎം എതിര്‍ക്കുന്നത് എന്തിനെന്ന് ശൂരനാട് രാജശേഖരന്‍ ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം…………………………………….

1)റെഡ് ക്രസൻ്റുമായി കരാറിൽ ഒപ്പിട്ട ആരോപണങ്ങൾ നേരിടുന്ന ലൈഫ് മിഷൻ സി.ഇ.ഒ, യു.വി ജോസിനെ തിടുക്കപ്പെട്ട് ലൈഫ് മിഷൻ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ലോക്കൽ സെൽഫ് ഗവൺമെൻ്റ് വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചത് എന്തിന്?

2) ആരോപണ വിധേയനായ ആ ഉദ്യോഗസ്ഥൻ അവിടെ ഇരുന്നാൽ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുള്ള സാധ്യത ഉണ്ടന്നിരിക്കെ, അടിയന്തിരമായി യു.വി ജോസിനെ ലോക്കൽ സെൽഫ് ഗവൺമെൻ്റിൻ്റെ അഡീഷണൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ നടപടിയെടുക്കുമോ?

3) ആരോപണം ഉണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും ഒരന്വേഷണവും പ്രഖ്യാപിക്കാതെ സി.ബി.ഐ വരുന്നു എന്നറിഞ്ഞ് തിടുക്കപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്തിന്?

4) ബഹു.സുപ്രീം കോടതി റൂളിംഗ് പ്രകാരം ഒരു കേസിൽ രണ്ട് എഫ്.ഐ. ആർ പാടില്ല എന്നിരിക്കെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിൻ്റെ തൊട്ടടുത്ത ദിവസം വിജിലൻസ് സെക്രട്ടേറിയേറ്റിൽ കയറി ലൈഫ് മിഷൻ വിവാദ ഫയലുകൾ കൊണ്ട് പോയത് എന്തിന്?

5) ലൈഫ് മിഷൻ കമ്മീഷൻ ഒരു കോടിയല്ല നാലര കോടിയാണ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും മന്ത്രിമാരായ ഡോ.തോമസ് ഐസക്കും , എ കെ.ബാലനും ആണ്. കൂടാതെ ഉചിതമായ അന്വേഷണം നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയും.എന്നിട്ടും കമ്മീഷൻ ഇടപാടിലെ സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത് ആരെ രക്ഷിക്കാൻ?

 

 

https://www.facebook.com/permalink.php?story_fbid=3338795426240258&id=959807624139062

 

shortlink

Related Articles

Post Your Comments

Related Articles


Back to top button