വിദേശികളുടെ പ്രൊഫൈലുകളില്‍നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം ഫേസ്ബുക്കില്‍ വ്യാപകമാകുന്നു. ഇത്തരത്തില്‍ സന്ദേശങ്ങള്‍ ലഭിച്ച പലരും പന്തികേട് മണത്ത് ഇവരെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കുകയും ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പണം നഷ്ടപ്പെട്ട് മാനക്കേട് മൂലം പുറത്തുപറയാത്തവരുമുണ്ട്.
നിങ്ങളുടെ മൊബൈല്‍ നമ്ബറില്‍ വലിയൊരു തുക സമ്മാനമടിച്ചിട്ടുണ്ട്, ഇത് ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട് നമ്ബര്‍ ഉള്‍െപ്പടെ വ്യക്തിഗത വിവരങ്ങള്‍ തരൂ എന്നു പറഞ്ഞ് ഇടക്കിടെ എത്തുന്ന സന്ദേശങ്ങളുടെ പുതിയ രൂപമാണ് ഈ തട്ടിപ്പ്. ഫ്രണ്ട് റിക്വസ്റ്റ് അയച്ച്, സൗഹൃദസന്ദേശങ്ങളുമായി ഇന്ബോക്സിെലത്തുകയും ഏറെ അടുപ്പം സ്ഥാപിക്കുകയും ചെയ്യുകയാണ് ആദ്യഘട്ടം. സ്നേഹത്തിെന്റയും കരുതലിെന്റയും ഭാഷയിലുള്ള സന്ദേശങ്ങള്‍ ചിലരെയെങ്കിലും കുടുക്കും. പുരുഷന്മാരോട് സ്ത്രീപേരുള്ളവരും സ്ത്രീകളോട് പുരുഷപേരുള്ളവരുമാണ് ഇത്തരത്തില്‍ അഗാധബന്ധം ഉണ്ടാക്കുന്നത്. ദാനശീലരായ, ‘വേദനിക്കുന്ന കോടീശ്വരന്’മാരായിരിക്കും തട്ടിപ്പുകാരില്‍ ഏറെ പേരും.
ഒരു സുപ്രഭാതത്തില്‍ ഇവര്‍ നമുക്ക് വിലപിടിപ്പുള്ള ഐ ഫോണ്‍, സ്വര്‍ണം, ലാപ്ടോപ്, വസ്ത്രങ്ങള്‍ തുടങ്ങിയവ സമ്മാനിക്കാന്‍ ആഗ്രഹിക്കും. സമ്മാനങ്ങളുടെ ചിത്രങ്ങള്‍വരെ ഇന്‍ബോക്സില്‍ കിട്ടും. എന്നാല്‍, സമ്മാനം കേരളത്തിലെത്തിക്കാന്‍ ക്ലിയറന്‍സ് ഫീയായി വലിയൊരു തുക അക്കൗണ്ടിലേക്ക് അടക്കാന്‍ കെഞ്ചുമ്ബോഴാണ് തട്ടിപ്പ് പലരും തിരിച്ചറിയുന്നത്.
Post Your Comments