Latest NewsIndiaNews

ഒ​രു അൽക്വ​യ്ദ ഭീ​ക​ര​നെ കൂ​ടി എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു

കൊൽക്കത്ത : ഒ​രു അ​ൽ​ക്വ​യ്ദ ഭീ​ക​രൻ കൂടി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ)യുടെ പിടിയിൽ. പ​ശ്ചി​മ​ബം​ഗാ​ളി​ൽ മൂ​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ൽ​നി​ന്ന് ഷ​മിം അ​ൻ​സാ​രി എ​ന്ന​യാ​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഷ​മീം കേ​ര​ള​ത്തി​ലും ജോ​ലി ചെ​യ്തി​രു​ന്ന​താ​യി എ​ൻ​ഐ​എ അ​റി​യി​ച്ചു. ഒ​രാ​ഴ്ച മു​ന്പ് എ​ൻ​ഐ​എ ബം​ഗാ​ളി​ലും കൊ​ച്ചി​യി​ലു​മാ​യി 12 സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ കൊ​ച്ചി​യി​ൽ​നി​ന്ന് മൂ​ന്നും ബം​ഗാ​ളി​ൽ​നി​ന്നും ആ​റും ഭീ​ക​ര​രെ പിടികൂടിയിരുന്നു. കേ​ര​ള​ത്തി​ൽ പി​ടി​യി​ലാ​യ എ​ല്ലാ​വ​രും ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു.

Also read : റെഡ് ക്രെസെന്റ് ഇടപാട് ; ലംഘനങ്ങളുടെ ഘോഷയാത്ര : കുമ്മനം രാജശേഖരന്‍

പെരുമ്പാവൂര്‍, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റിലായ 9 അല്‍ ഖ്വയ്‌ദ തീവ്രവാദികളെ നേരത്തെ ഡല്‍ഹി ഹൈക്കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പാകിസ്ഥാന്‍ അല്‍ ഖ്വയ്‌ദ നേതൃത്വവുമായി ബന്ധപ്പെട്ടുവെന്ന് എന്‍ഐഎ കണ്ടെത്തി . ഇതിന്റെ നിരവധി തെളിവുകള്‍ അന്വേഷണസംഘം ഹാജരാക്കിയിരുന്നു. എൻഐഎ ചോദ്യം ചെയ്യലിനായി കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. സംഘത്തലവന്‍ മുര്‍ഷിദ് ഹുസൈനും ഉള്‍പ്പെടുന്നതിനാലാണ് എറണാകുളം നിന്നുള്ള സംഘത്തെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

ഏലൂർ പാതാളത്ത് അതിഥി തൊഴിലാളികൾക്കൊപ്പം താമസിച്ചിരുന്ന മുർഷിദ് ഹസൻ രണ്ടു മാസത്തിലേറെയായി ഇവിടെ മറ്റു മൂന്ന് തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു.ഇയാൾ ലാപ്ടോപ് ഉപയോഗിച്ചിരുന്നതായി കൂടെ താമസിച്ചിരുന്ന യുവാവ് വെളുപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ഫോണും ഇന്റർനെറ്റും ഉപയോഗിച്ചിരുന്നു. കെട്ടിട നിർമാണ പണിക്കും ചായക്കടയിലെ ജോലിക്ക് പോയിരുന്നു. എന്നാൽ മിക്ക ദിവസവും ജോലിക്ക് പോകാറില്ലായിരുന്നു. പെരുമ്പാവൂരിൽ നിന്നു പിടിയിലായ മുസാറഫ് ഹുസൈനും ആലുവയിൽ നിന്ന് പിടിയിലായ യാക്കൂബ് ബിശ്വാസും ഇവിടെ എത്തിയിട്ട് രണ്ടര മാസത്തിൽ ഏറെയായിട്ടുണ്ട്. പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നാണ് എൻഐഎ നൽകുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button