തിരുവനന്തപുരം : സംസ്ഥാന ഇന്‍റലിജന്‍സിന്‍റെ സുരക്ഷാഭീഷണി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ക്കാര്‍ നിയോഗിച്ച രണ്ട് പൊലീസുകാരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മടക്കി അയച്ചു. പൊലീസ് സുരക്ഷ വേണ്ടെന്ന് എഴുതി നൽകിയാണ് സുരേന്ദ്രന്‍ ഇവരെ മടക്കി അയച്ചത്.
ഇന്‍റലിജൻസ് നിർദ്ദേശപ്രകാരം കോഴിക്കോട് റൂറൽ പോലീസാണ് കെ സുരേന്ദ്രൻ്റെ സുരക്ഷക്ക് രണ്ട് ഗൺമാന്മാരെ അനുവദിച്ചത്. തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോ ഇല്ലായെന്ന് കെ സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. പൊലീസിനേക്കാൾ കൂടുതൽ സുരക്ഷ ജനങ്ങളിൽ പ്രവർത്തിക്കുമ്പോൾ കിട്ടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments