Latest NewsKeralaNews

ജസ്വന്ത് സിംഗിന്റെ വേർപാടിൽ അനുശോചനമർപ്പിച്ച് കെ.സുരേന്ദ്രൻ

​സ്വ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജസ്വന്ത് സിംഗിന്റെ വേർപാടിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം പ്രതിരോധം, വിദേശകാര്യം, ധനകാര്യം മുതലായ വകുപ്പുകൾ മികച്ചരീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ചു തവണ ലോകസഭാംഗവും നാലു തവണ രാജ്യസഭാംഗവുമായിരുന്ന അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ കുടുംബാം​ഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്കുചേരുന്നുയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

Read Also: യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ തീരുമാനിച്ച് ബെന്നി ബെഹ്നാൻ

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിയിച്ചത്. ജ​സ്വ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കൂടാതെ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button