Latest NewsNewsInternational

ലോകരാഷ്ട്രങ്ങളില്‍ കോവിഡ് നിരക്കും മരണവും കുതിച്ചുയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33,046,290 ആയി ഉയര്‍ന്നു. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 998,276 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 24,401,384 ആയി എന്നത് ആശ്വാസം നല്‍കുന്നു.

Read Also : ചൈനയില്‍ ബ്രൂസെല്ലോസിസ് വ്യാപിക്കുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് ആയിരക്കണക്കിന് പേര്‍ക്ക് : കോവിഡിനേലും ഏറെ അപകടകാരി : ലോകരാഷട്രങ്ങള്‍ ഭീതിയില്‍ … ഈ അസുഖത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ആരോഗ്യവിദഗ്ദ്ധര്‍

രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ ഇതുവരെ 7,287,521 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 209,177 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,524,108 ആയി.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം പിന്നിട്ടു. 94000 പേരാണ് ഇതുവരെ മരണമടഞ്ഞത്. രാജ്യത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം 50 ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞദിവസം 93,420 പേര്‍ രോഗവിമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 48,49,584 ആയി ഉയര്‍ന്നു. 82.14 ശതമാനമാണ് രോഗമുക്തി നിരക്ക്.

രോഗബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് ഇതുവരെ 4,718,115 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 141,441 പേര്‍ മരിച്ചു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,050,837 ആയി ഉയര്‍ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button