COVID 19Latest NewsSaudi ArabiaGulf

സൗദിയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു തന്നെ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ് : 28 മരണം

റിയാദ് : സൗദിയിൽ ഞായറാഴ്ച 403പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു., 28 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,33,193ഉം, മരണസംഖ്യ 4683ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 600 പേർ​ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 3,17,005 ആയി ഉയർന്നു. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.2 ശതമാനവും, മരണനിരക്ക് . 1.4 ശതമാനവുമായി.നിലവിൽ 11505 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1032 പേരുടെ നില ഗുരുതരമാണ്​. ഞായറാഴ്​ച രാജ്യത്ത് 34,300 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ മൊത്തം പരിശോധനകളുടെ എണ്ണം 6,348,385 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also read ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി

യുഎഇയിൽ ഇന്ന് ആശ്വാസ ദിനം : കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്. 24 മണിക്കൂറിനിടെ 851പേർക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം . 91,469 ഉം, മരണസംഖ്യ 412ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 10,513 പേരാണ് ചികിത്സയിലുള്ളത്. 106,000 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ യുഎഇയിലെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 93 ലക്ഷം കടന്നുവെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഒമാനിൽ 24പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1543 പേര്‍ക്ക് പുതുതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 909ഉം, രോഗം സ്ഥിരീകരിച്ചവർ 97,450ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1036 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 87801 ആയി ഉയര്‍ന്നു. 90 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ 523 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതില്‍ 200 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button