COVID 19Latest NewsNewsIndia

24 മണിക്കൂറിനിടെ 88,600 പുതിയ കേസുകൾ; രാജ്യത്ത് കോവിഡ് രോഗികൾ 60 ലക്ഷത്തിലേക്ക്

ന്യൂ ഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലെക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,992,533 ആയി. ഒറ്റ ദിവസത്തിനിടെ 1,124 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 94,503. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 9,56,402 പേർ ചികിത്സയിലാണ്. ഇതുവരെ 49,41,628 പേർ രോഗമുക്തരായി.

Read also: മുൻ പ്രതിരോധമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ ആകെ കേസുകൾ 13 ലക്ഷം കടന്നു. 34,761 മരങ്ങളാണ് ഇതുവരെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33,046,290 ആയി ഉയർന്നിട്ടുണ്ട്. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 998,276 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 24,401,384 ആയി എന്നത് ആശ്വാസം നൽകുന്നു.

shortlink

Post Your Comments


Back to top button