മലപ്പുറം: സര്‍ക്കാര്‍ പണം കൊണ്ട് നിര്‍മ്മിച്ച വീട് കോണ്‍ഗ്രസിന്റെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പെടുത്തിയെന്ന പരാതിയുമായി സിപിഎം. മലപ്പുറം മമ്പാട് ആണ് സംഭവം. കാലിക്കറ്റ് യൂണിവേഴ്‌സിന്റ്‌റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ മമ്പാട് മാരമംഗലത്തെ പരമേശ്വന് നിര്‍മ്മിച്ചു നല്‍കിയ വീടിനെ ചൊല്ലിയാണ് വിവാദം ഉണ്ടായിരിക്കുന്നത്.
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വീട് നിര്‍മ്മിച്ചു നല്‍കിയതെന്നും പിന്നീട് ലഭിച്ച സര്‍ക്കാര്‍ പണം തിരിച്ചു നല്‍കിയെന്നും വീട്ടുടമസ്ഥന്‍ അറിയിച്ചു. വീട് കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കിയെന്നും അതിനാല്‍ പണം തിരിച്ചെടുക്കാമെന്നും കാണിച്ച് വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷയും നല്‍കിയിട്ടുള്ളതായും പരമേശ്വരന്‍ പറഞ്ഞു.
കഴിഞ്ഞ പ്രളയത്തിലാണ് കൂലിപണിക്കാരനായ പരമേശ്വരന്റെ വീട് തകര്‍ന്നത്. വീട് പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കാത്തതിനാല്‍ സര്‍ക്കാര്‍ സഹായത്തിന് നല്‍കിയ അപേക്ഷയില്‍ തീരുമാനം വൈകിയതോടെ കുടുംബം വാടക വീട്ടിലേക്ക് മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീടു നിര്‍മ്മിച്ചു നല്‍കാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിന്റ്‌റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ മുന്നോട്ട് വന്നത്.
അതേസമയം വീടു പണി തുടങ്ങിയതിനു പിന്നാലെ പ്രളയ നഷ്ടപരിഹാരമായി സര്‍ക്കാര്‍ അനുവദിച്ച നാലു ലക്ഷം രൂപ പരമേശ്വരന്റെ ബാങ്ക് അകൗണ്ടിലേക്ക് എത്തി. എന്നാല്‍, അതില്‍ നിന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ എടുത്തതൊഴിച്ചാല്‍ വീടു നിര്‍മ്മിക്കാന്‍ ഒരു രൂപ പോലും സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് എടുത്തിട്ടില്ലെന്ന് പരമേശ്വരന്‍ പറയുന്നു. വ്യാഴാഴ്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് വീടിന്റെ താക്കോല്‍ കൈമാറുന്നത്.
Post Your Comments