ദില്ലി : ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തില്‍ സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. സംസ്ഥാനത്ത് നിതീഷ് കുമാറിന് ഭരണ തുടര്‍ച്ച എന്ന സര്‍വ്വെ പ്രവചനത്തിന് തൊട്ടു പിന്നാലെയാണ് മഹാസഖ്യത്തില്‍ വീണ്ടും തര്‍ക്കമുണ്ടായിരിക്കുന്നത്. ആകെയുള്ള 243 സീറ്റില്‍ 75 സീറ്റുകള്‍ ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന കോണ്‍ഗ്രസിന് നല്‍കിയ 42 സീറ്റില്‍ 27 ഇടത്ത് വിജയിക്കാന്‍ സാധിച്ചത് തൂണ്ടികാണിച്ചാണ് കോണ്‍ഗ്രസ് 75 സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കോണ്‍ഗ്രസിന് അമ്പത് സീറ്റിന് മുകളില്‍ നല്‍കാനാകില്ലെന്ന് ആര്‍ജെഡി വ്യക്തമാക്കി. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വീണ്ടും പ്രഖ്യാപിച്ചതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി ശക്തിസിംഗ് ഗോഹില്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സീറ്റു വിഭജനത്തെ ചൊല്ലിയും തര്‍ക്കം രൂക്ഷമായിരിക്കുന്നത്. ഈയാഴ്ച തീരുമാനം വന്നില്ലെങ്കില്‍ സ്വന്തം കാര്യം നോക്കുമെന്ന് കോണ്‍ഗ്രസ് ആര്‍ജെഡിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ മഹാസഖ്യത്തിലെ ഭിന്നത എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയേണം.
Post Your Comments