കൊൽക്കത്ത: ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ഒന്‍പത് അല്‍ഖ്വയ്ദ ഭീകരരെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നും മറ്റൊരു അൽ-ക്വയ്ദ പ്രവർത്തകനെ കൂടി എൻഐഎ പിടികൂടി.
Read also: മുതിര്‍ന്ന ബിജെപി നേത്രി ഉമാഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു
എൻഐഎയും വെസ്റ്റ് ബെംഗ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ മുർഷിദാബാദ് നിവാസിയായ സമീം അൻസാരിയെയാണ് അറസ്റ്റ് ചെയ്തത്. സിജെഎം മുർഷിദാബാദ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സമീം അൻസാരിയെ ഇനി ന്യൂഡൽഹിയിലെ എൻഐഎ സ്‌പെഷ്യൽ കോടതിയിൽ ഹാജരാക്കും.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ 11 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആണ് നേരത്തെ ഒന്‍പത് തീവ്രവാദികള്‍ പിടിയിലായത്. കേരളത്തില്‍ നിന്നും മൂന്നും ബംഗാളില്‍ നിന്ന് ആറുപേരുമാണ് പിടിയിലായത്.
Post Your Comments