Latest NewsNewsIndia

ഒൻപതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, മയക്കുമരുന്നിന് അടിമയായ സഹോദരനടക്കം 3 പേർ അറസ്റ്റിൽ

ചണ്ഡിഗഡ്: ചണ്ഡിഗഡിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ സഹോദരനടക്കം മൂന്ന് പേർ പോലീസ് പിടിയിൽ. കാഴ്ചപരിമിധി ഉള്ള സ്വന്തം സഹോദരിയെ മയക്കുമരുന്നിന് അടിമയായ 19 കാരണാണ് പീഡിപ്പിച്ചത്.

Read also: എസ്ഡിപിഐയുമായി ചേർന്ന പാർട്ടിയാണ് മുസ്‌ലിംലീഗിനെ കുറ്റപ്പെടുത്തുന്നത്; അധികാരത്തിനായി ഏത് ചെകുത്താനുമായും കൂട്ടുകൂടുന്ന നയം സിപിഎമ്മിന്റേതെന്നും കെപിഎ മജീദ്

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോളാണ് പെൺകുട്ടി 8 മാസം ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന്, പോലീസിനെ അറിയിക്കുകയും പെൺകുട്ടിയെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ കൗൺസിലിംഗിന് വിദേയയാക്കുകയും ചെയ്തു. കൗൺസിലിംഗിലാണ് പെൺകുട്ടി തന്നെ സഹോദരനടക്കം മൂന്ന് പേർ പീഡിപ്പിച്ചതായി വെളിപ്പെടുത്തിത്.

മയക്കുമരുന്നിന് അടിമയായ സഹോദരൻ കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ ആദ്യമായി ബലാത്സംഗം ചെയ്തതായി പെൺകുട്ടി പറഞ്ഞു. അതിനുശേഷം പലതവണ സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചതായും, ജനുവരി മുതൽ സഹോദരന്റെ സുഹൃത്തും തന്നെ പതിവായി ലൈംഗിക പീഡനത്തിന് വിദേയയാക്കിയിരുന്നതായും പെൺകുട്ടി പറഞ്ഞു. മൂന്നുമാസം മുമ്പ് വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന 51 വയസ്സുള്ള ഒരാളും തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി വെളിപ്പെടുത്തി.

പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 376 (ബലാത്സംഗം), പോക്സോ ആക്ട് എന്നിവ പ്രകാരം മൂന്ന് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു. മൂന്നുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button