ന്യൂദല്‍ഹി: കര്‍ണാടകയില്‍ നിന്നുള്ള തേജസ്വി സൂര്യയെ യുവമോര്‍ച്ച ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. ബെംഗളൂരു സൗത്ത് എംപി കൂടിയാണ് തേജസ്വി. ഇതോടെ യുവമോർച്ചയ്ക്ക് ഒരു തീപ്പൊരി നേതാവിനെയാണ് കിട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തേജസ്വി സൂര്യ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള കേരളത്തിന്റെ വികാരം പാര്‍ലമെന്റില്‍ ഉയര്‍ത്തിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീണ്ടപ്പോള്‍ സമരം അടിച്ചമര്‍ത്തുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ട്.ലൈഫ് മിഷന്‍ പദ്ധതിയിലും അഴിമതി ഉണ്ടായി. സര്‍ക്കാര്‍ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും തേജസ്വി സൂര്യ ലോകസഭയില്‍ പറഞ്ഞിരുന്നു.
കേരളത്തിലെ ജനകീയ സമരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ വരെ പോലീസ് തല്ലിച്ചതക്കുകയാണെന്നും അദേഹം വ്യക്തമാക്കി.
കൊറോണ പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്ബോഴും അതിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. സര്‍ക്കാര്‍ പദ്ധതിയായ ലൈഫ് മിഷനിലും വലിയ അഴിമതിയാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ 20 എംപിമാരും സ്വര്‍ണ്ണക്കടത്ത് വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്താതിരുന്നപ്പോഴാണ് തേജസ്വിയുടെ ഇടപെടല്‍
പിണറായി വിജയന്‍ സമരങ്ങളെ കിംങ് ജോങ് ഉന്നിനെ പോലെ അടിച്ചമര്‍ത്തുകയും അതേ രീതിയിലുള്ള ഭരണവുമാണ് നടത്തുന്നത്. അയ്യപ്പന്റെയും ആദി ശങ്കരയുടെയും ശ്രീ നാരായണ ഗുരുവിന്റെയും ഭൂമിയാണ് കേരളം. കമ്മ്യൂണിസ്റ്റുകളുടെ ക്രൂരതയ്ക്ക് കേരളം തിരിച്ചടി നല്‍കുമെന്നും ലോകസഭയിലെ ശൂന്യവേളയില്‍ തേജസ്വി സൂര്യ പറഞ്ഞിരുന്നു.
അതേസമയം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപിനദ്ദയാണ് പുതിയ പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്. ദേശീയ ജോയിന്റ് സെക്രട്ടറിമാരായി മൂന്നു പേരെയും, ദേശീയ സെക്രട്ടറിമാരായി 13 പേരെയും. വക്താക്കളായി 23 പേരെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
read also: യു.ഡി.എഫ് എം.പിമാര്‍ ലോകസഭയിൽ ബി.ജെ.പിയുടെ ബി ടീമായി മാറി: കോടിയേരി
എപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഡോ. രമണ്‍സിങ്, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, രാധാമോഹന്‍സിങ്, ബൈജയന്ത് ജയ പാണ്ഡ, രഘുബര്‍ ദാസ്, ബംഗാളില്‍നിന്നുള്ള മുകുള്‍ റോയ്, രേഖ വര്‍മ, അന്നപൂര്‍ണ ദേവി, ഭാരതി ബെന്‍ ഷിയാല്‍, ഡികെ അരുണ, ചുബ ആഓ എന്നിവരാണ് അബ്ദുള്ളക്കുട്ടിക്ക് പുറമെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിതരായത്.
മലയാളികളായ ടോം വടക്കനും രാജീവ് ചന്ദ്രശേഖറും ദേശീയ വക്താക്കളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മലയാളിയായ അരവിന്ദ് മേനോനെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുത്തിട്ടുണ്ട്.
Post Your Comments