ന്യൂഡൽഹി: ലഹരിമരുന്ന് കേസിൽ കരൺ ജോഹറിനെ അംഗീകരിക്കില്ലന്ന് ശിരോമണി അകലിദൾ പാർട്ടി നേതാവ് മഞ്ജിന്ദർ സിങ് സിർസ. കരൺ ജോഹറിനെതിരെ മാപ്പ് നൽകൽ നയം ഉചിതമല്ലന്നും സിർസ ട്വിറ്റ് ചെയ്തു. എന്നാൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് കരൺ ജോഹർ മൗനം പാലിക്കവേയാണ് മഞ്ജിന്ദർ സിംഗ് സിർസയുടെ ഇ കുരുക്ക്. 2019 ലെ ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ശിരോമണി അകാലിദൾ നേതാവ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഈ കേസ് അന്വേഷിക്കുന്നത് ‘സ്റ്റാർ സ്ട്രക്ക്’ മുംബൈ പോലീസല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ കരൺ ജോഹറിന്റെ തെറ്റായ ആരോപണങ്ങളെക്കുറിച്ചുള്ള പ്രസ്താവനയോട് മഞ്ജിന്ദർ സിംഗ് സിർസ ശക്തമായി പ്രതികരിച്ചു
‘കുച്ച് കുച്ച് ഹോത ഹായ്’ സംവിധായകന്റെ പാർട്ടി വീഡിയോ എൻസിബി ഏറ്റെടുത്തതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കരൺ ജോഹറിനെതിരെ നിരവധി നേതാക്കൾ രംഗത്തു വന്നിരുന്നു. ഈ വാർത്ത പുറത്തുവന്നതിന് ശേഷമാണ് കരൺ ജോഹർ ട്വിറ്ററിൽ തന്റെ വിശദീകരണം പുറത്തുവിട്ടത്. തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടിംഗ്’, ‘അപകീർത്തികരവുമായ പ്രസ്താവനകൾ’ എന്നിവയെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അത്തരം വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments