ന്യൂഡൽഹി : കര്‍ഷകരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച ബോളിവുഡ് താരം കങ്കണ റാവത്തിനെതിരെ പരാതി നൽകി അഭിഭാഷകൻ. രമേശ് നായിക് എന്ന അഭിഭാഷകനാണ് കർണാടകയിലെ പ്രദേശിക കോടതിയിൽ നടിയ്ക്കെതിരെ പരാതി നൽകിയത്. സമൂഹത്തിൽ കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് കങ്കണയുടെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
കങ്കണയുടെ ട്വീറ്റർ പോസ്റ്റ് വിവിധ പ്രത്യയ ശാസ്ത്രങ്ങൾ വിശ്വസിക്കുന്നവർ തമ്മിൽ സംഘട്ടനത്തിന് കാരണമായേക്കാമെന്നും പരാതിയിൽ പറയുന്നു. സർക്കാർ ഇതിനെതിരെ കണ്ണടച്ചിരിക്കുകയാണെന്നും ഇത്തരം വിവാദ പ്രസ്താവനകൾ നിയന്ത്രിക്കാൻ നടപടിയോ ചട്ടങ്ങളൊ ഇല്ലെന്നും അഭിഭാഷകൻ കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞു.
Post Your Comments