കണ്ണൂർ: തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ കള്ളന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കൂത്ത്പറമ്പ് തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിൽ കള്ളൻ കയറിയത്. ക്ഷേത്രത്തിലെത്തി ഭണ്ഡാരങ്ങൾ തകർത്ത് മോഷണം നടത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കള്ളനെ സംബന്ധിച്ച് ചില സൂചനകൾ കതിരൂർ പോലീസിന് ലഭിച്ചിട്ടുണ്ട്.
Read also: താൻ സാത്താന്റെ സന്തതിയല്ല, പിണറായിക്ക് മുൻപിലുള്ള കുരിശാണെന്ന് അനിൽ അക്കര എം.എൽ.എ
ക്ഷേത്രത്തിനകത്തുള്ള ആദ്യത്തെ ഭണ്ഡാരം തുറന്നു പണം മോഷ്ടിച്ച ശേഷം ഒരു വിഹിതം ഭഗവാന് കാണിക്കയർപ്പിച്ച് ആണ് അടുത്ത ഭണ്ഡാരം കള്ളൻ പൊളിക്കുന്നത്. ഒരു മണിക്കൂറോളം കള്ളൻ ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നുവെന്നാണ് സൂചന. കള്ളന്റെ ചെരിപ്പും തോർത്തും കണ്ടെടുത്തിട്ടുണ്ട്. ഗണപതി ക്ഷേത്രത്തിനടുത്തുള്ള കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിലും ഇതെ ദിവസം മോഷണശ്രമം നടന്നിരുന്നു. രണ്ടിടത്തും കയറിയത് ഒരേ കളളനാണ് എന്നാണ് പോലീസിൻറെ നിഗമനം.
Post Your Comments