കൊച്ചി : കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ പിടികൂടിയ പ്രതി വീണ്ടും ചാടിപ്പോയി. വടയമ്പാടി ചെമ്മല കോളനിയിൽ സുരേഷാണ് വീണ്ടും രക്ഷപ്പെട്ടത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. നിരീക്ഷണ കേന്ദ്രത്തിന്റെ രണ്ടാം നിലയിൽ നിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ ചാടി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം.
ഇയാൾക്കൊപ്പം കണ്ണൂർ സ്വദേശി നിഷാലും രക്ഷപ്പെട്ടിട്ടുണ്ട്. ഇരുവർക്കുമായുള്ളതെരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.ഒരു കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് സുരേഷിനെ പോലീസ് പിടികൂടിയത്. തുടർന്ന് അന്നേ ദിവസം രാത്രിയോടെ ഇയാളെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ പോലീസുകാരെ ആക്രമിച്ച് സുരേഷ് ഇവിടെ നിന്നും രക്ഷപ്പെട്ടു. തുടർന്ന് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പിറ്റേ ദിവസം രാവിലെ മേപ്രത്ത് പടിയിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പിന്നീട് വീണ്ടും ഇയാളെ നിരീക്ഷണ കേന്ദ്രത്തിലാക്കുകയായിരുന്നു.
Post Your Comments