ചങ്ങനാശേരി: അര്‍ദ്ധരാത്രി പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെ ബൈക്കിലെത്തി കല്ലെറിഞ്ഞ വിരുതന്മാരില് ഒരാളെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് വാലടി സ്വദേശിയായ സൂരജിനെ (20) കൈനടി പൊലീസ് അറസ്റ് ചെയ്തത്. കൂട്ടാളിയായ ശ്യാമിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
അര മണിക്കൂര്‍ ഇടവിട്ട സമയങ്ങളില്‍ മൂന്നു പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെയാണ് ഇവര്‍ ബൈക്കിലെത്തി കൈയില്‍ കരുതിയിരുന്ന കല്ലുകള്‍ എറിഞ്ഞത്. കഴിഞ്ഞ പതിനൊന്നാം തീയതി വെള്ളിയാഴ്ച രാത്രി 11ന് കറുകച്ചാല്‍, 11.30ന് ചങ്ങനാശ്ശേരി, 12ന് കൈനടി പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെയാണ് ഇവര്‍ കല്ലെറിഞ്ഞത്.
കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. വാലടിയില്‍ നിന്ന് സൂരജിനെ കൈനടി സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഴിഞ്ഞ ദിവസം പിടിച്ചത്. കൂട്ടാളിയായ വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭാഗത്ത് താമസക്കാരനായ ശ്യാമിനെ പിടികൂടാനുള്ള ശ്രമത്തിലാണ് ചങ്ങനാശേരി പോലീസ്.
Post Your Comments