KeralaLatest NewsNews

ഈന്തപ്പഴം ഏറ്റുവാങ്ങാൻ സ്വപ്നയും സരിതും തുറമുഖത്ത് എത്തി: വിതരണത്തിന് അനുമതി നൽകിയത് ആരാണെന്ന് അന്വേഷണം

തിരുവനന്തപുരം: ഈന്തപ്പഴം വിതരണം ചെയ്‌തതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത തേടി എൻഐഎ.2017 ൽ വിതരണം ചെയ്ത 17,000 കിലോ ഈന്തപ്പഴം സംബന്ധിച്ചാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. കൊച്ചിയിൽ തുറമുഖത്ത് കണ്ടെയ്നറിലെത്തിയ ഈന്തപ്പഴം ഏറ്റുവാങ്ങാൻ സ്വർണക്കടത്ത് കേസ് മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിതും നേരിട്ട് തുറമുഖത്ത് എത്തിയിരുന്നു. ഇതാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

Read also: ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം കേരളത്തിന്: ആരോഗ്യവകുപ്പിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

അതേസമയം വിതരണത്തിന്റെ കണക്ക് നൽകാൻ സാമൂഹികനീതി വകുപ്പിന് കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുണ്ട്. ഈന്തപ്പഴം വിതരണത്തിന് ആരാണ് അനുമതി നൽകിയതെന്നും ആരാഞ്ഞിട്ടുണ്ട്. അതേസമയം 8 ജില്ലകളിൽ നിന്ന് ഭാഗികമായെങ്കിലും കണക്കു കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button