കൊൽക്കത്ത: ബംഗാളിൽ ദുർഗാപൂജ കൊറോണ വ്യാപനം തടയാനുള്ള മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ അനുമതി നൽകി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ.
Read Also : വധുവിന് കോവിഡ്, വിവാഹം കോവിഡ് പരിചരണ കേന്ദ്രത്തില്‍ ; വീഡിയോ വൈറൽ
പന്തലുകളുടെ നാല് വശങ്ങളും തുറന്നു വെയ്ക്കണമെന്നും 500 മീറ്ററിനുള്ളിൽ സാനിറ്റൈസർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കൂടുതൽ വോളന്റിയർമാരെ നിയോഗിക്കണമെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. പൂജകളിൽ പങ്കെടുക്കുന്നവർ ഫെയ്സ് മാസ്കുകൾ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. പൂജകൾക്കുള്ള അനുമതി ഓൺലൈനായി നൽകും.
വലിയ ജനക്കൂട്ടം ഒഴിവാക്കണമെന്നും മമത ബാനർജി അഭ്യർത്ഥിച്ചു.
ഒക്ടോബർ 22 നാണ് പശ്ചിമ ബംഗാളിൽ ദുർഗാപൂജയ്ക്ക് തുടക്കമാകുക. പന്തലുകളിൽ സാംസ്കാരിക പരിപാടികൾ ഇക്കൊല്ലം അനുവദിക്കില്ലെന്നും ദുർഗപൂജ കാർണിവൽ ഉപേക്ഷിച്ചതായും മമത ബാനർജി വ്യക്തമാക്കി. ദുർഗാപൂജ കമ്മറ്റികൾക്ക് 50,000 രൂപ വീതം ഗ്രാന്റായി സംസ്ഥാന സർക്കാർ നൽകുമെന്നും മമത പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ 37000 ത്തിലധികം ദുർഗാപൂജകളാണ് നടക്കുക. ഇതിൽ 2500 ലധികം കാെൽക്കത്തയിൽ തന്നെയാണ്. ദുർഗാപൂജ ചടങ്ങുകൾക്ക് വൈദ്യുതി കണക്ഷൻ എടുക്കുന്നതിന്റെ നിരക്ക് 50 ശതമാനം കുറച്ചിട്ടുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങൾക്കും അഗ്നിശമന സേനകൾക്കും നൽകേണ്ട തുക ഒഴിവാക്കിയതായും മമതാ ബാനർജി പറഞ്ഞു.
Post Your Comments