ന്യൂഡല്‍ഹി: ലഡാക്കില്‍ ഭേദപ്പെട്ട തീവ്രത അനുഭവപ്പെട്ട രണ്ട് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ ഒന്ന് റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയതും രണ്ടാമത്തേത് 3.6 തീവ്രത രേഖപ്പെടുത്തിയതുമാണ്. വെള്ളിയാഴ്ച നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലഡാക്കില്‍ നിന്ന് 92 കിലോമീറ്റര്‍ മാറി ലേയിലാണ് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളത്. 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചചലനം വൈകിട്ട് 4.27 ഓടെയാണ് അനുഭവപ്പെട്ടത്. 10 കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ടാമത്തെ ഭൂചലനം വൈകിട്ട് 5. 29 ഓടെ പത്ത് കിലോമീറ്റര്‍ വ്യാപ്തിയിലാണ് അനുഭവപ്പെട്ടത്. ഭൂചലനം അനുഭവപ്പെട്ടതോടെ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു.
നേരത്തെ ചൊവ്വാഴ്ചയും ജമ്മുകശ്മീരിലെ ചില പ്രദേശങ്ങളിലും പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. വലിയ ശബ്ദം കേട്ടതിന് പിന്നാലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ച കശ്മീരില്‍ അനുഭവപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഇത് ഭൂചലനമാണെന്ന്പിന്നീട് സ്ഥിരീകരിച്ചത്. പൊതുവേ ഭൂചലനങ്ങള്‍ക്ക് പേരുകേട്ട പ്രദേശമാണ് ഹിമാലന്‍ മേഖല.
Post Your Comments