ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി രാകുല്‍ പ്രീത് സിങ്ങിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്നു ചോദ്യം ചെയ്യും, നടി ദീപിക പാദുക്കോണിന്റെ മാനേജര്‍ കൃഷ്ണ പ്രകാശും ഇന്ന് അന്വേഷണ സംഘത്തിനു മുന്നിലെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വൻ വിവാദമായിരിക്കുന്ന സംഭവത്തിൽ ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ബോളിവുഡ് സൂപ്പർ താരം ദീപിക ഇന്നലെ തന്നെ ഗോവയില്‍നിന്നു മുംബൈയിലെത്തി. ഭര്‍ത്താവും നടുമായ രണ്‍വീര്‍ സിങ്ങിന് ഒപ്പമാണ് ദീപിക എത്തിയത്. ദീപിക, സാറാ അലി ഖാന്‍, രാകുല്‍ പ്രീത്, ശ്രദ്ധ കപൂര്‍ എന്നിവര്‍ക്കാണ് അന്വേഷണവുമായി ബന്ധപ്പെട്ട ഹാജരാവാന്‍ എന്‍സിബി നോട്ടീസ് അയച്ചിട്ടുള്ളത്.
മുൻ നിര താരങ്ങളായ ശ്രദ്ധ കപൂറും, ദീപിക പദുക്കോണും ലഹരി മരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന തരത്തിലുള്ള വാട്സപ്പ് ചാറ്റുകൾ പുറത്തെത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
Post Your Comments