Latest NewsDevotional

ക്രിസ്തുമത വിശ്വാസികൾ കുരിശടയാളം വരക്കുന്നതിന്റെ പ്രാധാന്യം

ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം കുരിശു വരയ്ക്കുക എന്നത് അവരുടെ വിശ്വാസത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഒരു സ്വയം സമർപ്പണത്തിന്റെ, വിശുദ്ധീകരണത്തിൻെറ ഒക്കെ പ്രതീകമാണ് കുരിശു വരയ്ക്കുന്നത്. കത്തോലിക്ക വിശ്വാസികള്‍ ദേവാലയത്തില്‍ പ്രവേശിക്കുമ്പോഴും, ദിവ്യകാരുണ്യം സ്വീകരിച്ചതിനു ശേഷവും, പ്രാര്‍ത്ഥിക്കുമ്പോഴും ചെയ്യുന്ന ഒരു കാര്യമാണ് കുരിശു വരക്കല്‍.

കുരിശു വരയ്ക്കുന്നതിലൂടെ ദൈവീകമായ കൃപയെ സ്വീകരിക്കാൻ തയ്യാറാവുന്നു. ഓരോ ദിവസവും നിരവധി പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ കടന്നു പോകുന്നതാണ്. കുരിശടയാളം നമ്മുടെ ദിവസത്തെ പൂര്‍ണ്ണമായും വിശുദ്ധീകരിക്കുന്നു. കൈ നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും അവിടെ നിന്നും ഇരു വശങ്ങളിലേക്കും ചലിപ്പിക്കുമ്പോള്‍, മനസ്സിനും, വികാരങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും, ശരീരത്തിനും വേണ്ടി ദൈവത്തോട് അനുഗ്രഹങ്ങള്‍ ചോദിക്കുകയാണ് ചെയ്യുന്നത്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കുരിശടയാളം ശരീരത്തേയും, ആത്മാവിനേയും, മനസ്സിനേയും, ഹൃദയത്തേയും ക്രിസ്തുവിനു സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. വിശ്വാസം മറ്റുള്ളവരിലേക്ക് പകരുന്നതിനുള്ള ഒരു ലളിതമായ ഉപാധിയാണ് ഈ കുരിശുവരക്കല്‍. പ്രിയപ്പെട്ടവരുടെ ഒപ്പം നാം ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും അപ്രതീക്ഷിതമായി നമ്മേ ഒരനുഗ്രഹം തേടി വരുമ്പോഴും ‘കുരിശ്’ വരച്ചു കൊണ്ട് നമ്മുക്ക് മറ്റുള്ളവരുടെ മുന്നില്‍ സാക്ഷ്യം വഹിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button