ലഖ്നൗ: ഉത്തർ പ്രദേശിലെ ഗൊരഖ്പുരിൽ കോവിഡ് ബാധിതയായ യുവതി ഒറ്റപ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകി. ഗൊരഖ്പുരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിലാണ് സംഭവം. ഒരുകുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
Read also: ഇനി മുതൽ പൊല്യൂഷൻ സർട്ടിഫിക്കറ്റ് നൽകുക മോട്ടോർവാഹനവകുപ്പ്
ഗൗരി ബസാർ ഗ്രാമത്തിലെ 26കാരിയാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ മെഡിക്കൽ കോളേജിലെ ട്രോമ സെൻററിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബുധനാഴ്ച 26കാരി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുഞ്ഞൊഴികെ മറ്റ് മൂന്നു കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും അവർ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ബി.ആർ.ഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഗണേഷ് കുമാർ അറിയിച്ചു.
Post Your Comments