ബെയ്ജിങ് : ചൈനയില്‍ ലക്ഷണങ്ങളില്ലാത്ത രോഗികള്‍ പെരുകുന്നു , ചൈനയില്‍ ദുരൂഹമായി വീണ്ടും കോവിഡ് വ്യാപനം . ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി രണ്ടാം കോവിഡ് തരംഗം . ഇപ്പോള്‍ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുടെ വര്‍ധനയാണ് ചൈനീസ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നത്. മറ്റു രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി രോഗ ലക്ഷണങ്ങള്‍ ഉള്ളവരും ഇല്ലാത്തവരുമായ കോവിഡ് ബാധിതരുടെ വേര്‍തിരിച്ചുള്ള പ്രതിദിന കണക്ക് ചൈന ശേഖരിക്കുന്നുണ്ട്. കോള്‍ഡ് സ്റ്റോറേജുകളിലും തുറമുഖ തൊഴിലാളികള്‍ക്കിടയിലും രോഗം ദുരൂഹമായി കൂടുകയാണ്
Read Also : കോവിഡ് : യുഎഇയിൽ പുതിയ രോഗികളുടെ എണ്ണം വീണ്ടും 1000 കടന്നു : രണ്ട് മരണം
ഒരു മാസം മുമ്പ് ലക്ഷണങ്ങളില്ലാത്ത കോവിഡ് കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശീതീകരിച്ച സീഫുഡ് കയറ്റിയിറക്കുന്ന തുറമുഖത്തെ രണ്ടു തൊഴിലാളികളിലാണു രോഗം സ്ഥിരീകരിച്ചത്. ക്വിങ്ദാവോ സിറ്റിയിലായിരുന്നു രോഗബാധിതര്‍. ഈ സംഭവം ആരോഗ്യ പ്രവര്‍ത്തകരെ ചിന്താക്കുഴപ്പത്തിലാക്കി. വൈറസ് പറ്റിപ്പിടിച്ചിരിക്കാവുന്ന സാധനങ്ങളുടെ ഇറക്കുമതി പകര്‍ച്ചവ്യാധി പടര്‍ത്തിയേക്കാമെന്ന മുന്നറിയിപ്പായി ഇതിനെയെടുത്തു. ശീതീകരിച്ച സീഫുഡിലും മാംസത്തിലും ഇറക്കുമതി ചെയ്ത വസ്തുക്കളിലും കൊറോണ വൈറസിന്റെ സാന്നിധ്യം പിന്നീടു കണ്ടെത്തുകയും ചെയ്തു.
കപ്പലുകളില്‍ തുറമുഖത്തെത്തിയ കണ്ടെയ്‌നറുകളിലും വൈറസുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇക്വഡോര്‍, ബ്രസീല്‍, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി കഴിഞ്ഞ ആഴ്ചകളില്‍ ചൈന നിരോധിച്ചു. ശീതീകരിച്ച സാല്‍മണില്‍ ഒരാഴ്ചവരെ വൈറസ് നിലനില്‍ക്കുമെന്നാണു ചൈനീസ് ഗവേഷകര്‍ പറയുന്നത്. അതേസമയം, ഈ വസ്തുക്കളിലൂടെ വൈറസ് കൈമാറ്റം ചെയ്യപ്പെടില്ലെന്നാണു യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ നിലപാട്. കോള്‍ഡ് സ്റ്റോറേജുകളിലും തുറമുഖ തൊഴിലാളികളിലും ലക്ഷണങ്ങള്‍ കാണിക്കാതെ കോവിഡ് വ്യാപിക്കുന്നതിന്റെ കാരണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു ചൈന.
Post Your Comments