Latest NewsIndiaNews

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ‘ ഓപ്പറേഷൻ ദുരാചാരി’ ക്ക് തുടക്കമിട്ട് യോഗി സർക്കാർ

ലക്നൗ : ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ‘ ഓപ്പറേഷൻ ദുരാചാരി ‘ ക്ക് തുടക്കമിട്ട് യോഗി ആദിത്യനാഥ് സർക്കാർ . ഇത്തരം കുറ്റവാളികൾ, പീഡനക്കേസ് പ്രതികൾ എന്നിവരുടെ പോസ്റ്ററുകൾ തെരുവുകളിൽ സ്ഥാപിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് . പീഡനക്കേസുകളിൽ പ്രതിയാകുകയും , എന്നാൽ പുറം ലോകത്ത് ഈ വിവരം അറിയാതിരിക്കുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിൽ പോസ്റ്ററുകൾ പതിക്കുന്നത്.

Read Also : “എല്ലാം കൈവിട്ടുപോകുന്നു എനിക്കിത് താങ്ങാൻ കഴിയുന്നില്ല” ; കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ മനംനൊന്ത് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു മുഖ്യമന്ത്രിയുടെ മെഡിക്കൽ അസ്സിസ്റ്റൻസ് സെൽ ചീഫ് ; വീഡിയോ കാണാം 

ഇത്തരം കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ വനിതാ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടണമെന്നും അവരുടെ ഫോട്ടോകൾ തെരുവുകളിൽ പതിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചതായി സംസ്ഥാന സർക്കാർ വക്താവ് വ്യക്തമാക്കി. ‘ഓപ്പറേഷൻ ദുരാചാരി’ പ്രകാരം ആന്റി-റോമിയോ സ്ക്വാഡുകൾ സജീവമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും . സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവമുണ്ടായാൽ, ബീറ്റ് ഇൻ-ചാർജ്, സ്റ്റേഷൻ ഓഫീസർ, സർക്കിൾ ഓഫീസർ എന്നിവരെ ഉത്തരവാദികളാക്കുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button