മലയാള സിനിമയിലെ സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും . ഇരുവരും ഒന്നിച്ചെത്തിയും ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഒരാൾക്കു ലഭിക്കേണ്ട കഥാപാത്രം മറ്റൊരാൾക്ക് മാറിപോകുന്നത് സിനിമയിൽ സ്വാഭാവികമാണ്. മോഹന്‍ലാല്‍ ചെയ്യേണ്ടതായ വേഷങ്ങള്‍ എല്ലാം മോഹന്‍ലാലിനും മമ്മൂട്ടി ചെയ്യേണ്ടതായ വേഷങ്ങള്‍ എല്ലാം മമ്മൂട്ടിക്കും ലഭിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടി ചെയ്യേണ്ടിയിരുന്ന ചില റോളുകള്‍ ഇരുവർക്കും അപ്രതീക്ഷിതമായി കൈവന്നിട്ടുണ്ട്. അതില്‍ ഉള്‍പ്പെടുന്ന ഒരു ചിത്രമാണ് വിഎം വിനു സംവിധാനം ചെയ്തു 1999-ല്‍ പുറത്തിറങ്ങിയ ‘പല്ലാവൂര്‍ ദേവനാരായണന്‍’.
ദേവനാരയണന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ആദ്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ‘ഇത് ലാലിന് പറ്റിയ റോള്‍ അല്ലേ’ എന്നായിരുന്നു. പക്ഷേ വിഎം വിനു എന്ന സംവിധായകന് മമ്മൂട്ടി തന്നെ ഈ റോള്‍ ചെയ്യണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ മാസും ക്ലാസും നിറഞ്ഞ പല്ലാവൂര്‍ ദേവനാരയണനില്‍ മമ്മൂട്ടി മുഖ്യ കഥാപാത്രമായി. ക്ലാസ് ശൈലിയിലുള്ള പല്ലാവൂര്‍ ദേവനാരായണന്റെ തിരക്കഥ രചിച്ചത് ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു. പക്ഷേ ബോക്സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കതെ പോയ ചിത്രം മിനി സ്ക്രീനില്‍ വന്നപ്പോള്‍ കൂടുതല്‍ ജനപ്രിയമായി മാറിയിരുന്നു.
നെടുമുടി വേണു, ദേവന്‍, ജഗദീഷ്, കവിയൂര്‍ പൊന്നമ്മ, കലാഭവന്‍ മണി എന്നിവരായിരുന്നു ചിത്രത്തിലെ മുഖ്യ താരങ്ങള്‍. രവീന്ദ്രന്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു.
Post Your Comments