തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച 474 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെയുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. വ്യാഴാഴ്ച 327 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3428 ആണ്. തൃശൂര്‍ സ്വദേശികളായ 108 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10191 ആണ്. അസുഖബാധിതരായ 6655 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
Read Also : സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട് സ്പോട്ടുകള്‍, എട്ട് പ്രദേശങ്ങളെ ഒഴിവാക്കി
വ്യാഴാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 469 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 9 പേരുടെ രോഗ ഉറവിടം അറിയില്ല. സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: ഡെസ്സി കുപ്പ കുട്ടനെല്ലൂര്‍ ക്ലസ്റ്റര്‍ 5, ഇഷാര ഗോള്‍ഡ് തൃപ്രയാര്‍ ക്ലസ്റ്റര്‍ 5, ജി.എച്ച് തൃശൂര്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1, ഒല്ലൂര്‍ യൂനിയന്‍ ക്ലസ്റ്റര്‍ 1, ടി.ടി. ദേവസ്സി, വാടാനപ്പിള്ളി ജ്വല്ലറി ക്ലസ്റ്റര്‍ 1. മറ്റ് സമ്ബര്‍ക്ക കേസുകള്‍ 434. ആരോഗ്യ പ്രവര്‍ത്തകര്‍-11, ഫ്രന്റ്ലൈന്‍ വര്‍ക്കര്‍ 2, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്ന് വന്ന ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളില്‍ 60 വയസ്സിന് മുകളിലുള്ള 31 പുരുഷന്‍ മാരും 26 സ്ത്രീകളും 10 വയസ്സിന് താഴെയുള്ള 23 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും ഉണ്ട്.
Post Your Comments