Latest NewsNewsSaudi ArabiaGulf

അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിന് കീഴടങ്ങി

റിയാദ് : സൗദിയിൽ അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിന് കീഴടങ്ങി. യാംബുവിൽ നാറ്റ്പെറ്റ്’ പെട്രോ കെമിക്കൽ കമ്പനിയിൽ പർച്ചേസിങ് വിഭാഗത്തിൽ 12 വർഷമായി സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി ചീരുവീട്ടിൽ കോലശ്ശേരി മുഹമ്മദ് സലിം (66) ആണ് മരിച്ചത്.

Also read : പുളിപ്പിച്ച സോയാബീൻ കഴിച്ച് 53 പേർ ആശുപത്രിയിൽ ; മൂന്ന് പേരുടെ നില ഗുരുതരം

നേരത്തെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഇദ്ദേഹം രോഗമുക്തനായി കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചിരുന്നു. ബുധനാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് യാംബു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു.

ജിദ്ദയിൽ പ്രവാസം ആരംഭിച്ച ഇദ്ദേഹം പിന്നീട് യാംബുവിലെ പ്രമുഖ പെട്രോ കെമിക്കൽ കമ്പനിയായ യാൻപെറ്റിൽ 20 വർഷം ജോലി ചെയ്തിരുന്നു. കോഴിക്കോട് റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ആയിരുന്ന പരേതനായ സി.കെ. മൊയ്‌തീൻ കോയയാണ് പിതാവ്. മാതാവ്: ബീവി, ഭാര്യ: ഫൗസിയ. യാംബു നാറ്റ്പെറ്റ് കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന അസ്സാം സലിം, എറണാംകുളം ‘നെസ്റ്റി’ൽ ജോലി ചെയ്യുന്ന ഷനോജ് സലിം എന്നിവർ മക്കളാണ്. മരുമകൾ: നിനു.

shortlink

Related Articles

Post Your Comments

Related Articles


Back to top button