Latest NewsIndiaNewsEntertainment

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം ; കഴിയുന്നത് പരമാവധി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ 24 മണിക്കൂറില്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ചെന്നൈ എം.ജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്.പി ബാലസുബ്രഹ്മണ്യത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരമാവധി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നതെന്നും ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ബാലസുബ്രഹ്മണ്യമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

നേരത്തെ അദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്റന്‍സിവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യം വീട്ടില്‍ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കുകയായിരുന്നു. ഓഗസ്റ്റ് പതിമൂന്നിന് രാത്രിയോടെ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സെപ്തംബര്‍ ഏഴിന് കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഇല്ലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button