Latest NewsNewsIndia

രാജ്യസുരക്ഷയ്ക്ക് അതിർത്തിയിൽ അതിവേഗ പാതയൊരുക്കി മോദി സർക്കാർ ; 43 പാലങ്ങളുടെ ശൃംഖല ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: യുദ്ധകാലാടിസ്ഥാനത്തില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗ്ഗനൈസേഷന്‍ പണിത 43 പാലങ്ങളുടെ ശൃംഖല കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഏഴു സംസ്ഥാനങ്ങളേയും ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ബന്ധിപ്പിക്കുന്ന പാലങ്ങളാണ് തുറക്കപ്പെടുന്നത്. ഇതിനൊപ്പം നെച്ചീഫൂ തുരങ്ക നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും കേന്ദ്രമന്ത്രി ഇന്ന് നടത്തും.

Read Also : കോവിഡിനെ പ്രതിരോധിക്കാൻ ഫേസ് ഷീൽഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; പുതിയ പഠനറിപ്പോർട്ടുമായി ഗവേഷകർ 

ചൈനയുടെ നിരന്തര ഭീഷണിയെ ശക്തമായി പ്രതിരോധിക്കാന്‍ അതിനിര്‍ണ്ണായകമായ പാലങ്ങളാണ് ബി.ആര്‍.ഒ നിര്‍മ്മിച്ചത്. നാല്‍പ്പത്തിമൂന്ന് പാലങ്ങള്‍ ഇന്ത്യന്‍ സേനയുടെ അതിര്‍ത്തിയിലേക്കുളള യാത്രകള്‍ അനായാസമാക്കിയിരിക്കുകയാണ്. സുരക്ഷയ്‌ക്കൊപ്പം വികസനവും പ്രദാനം ചെയ്യുന്ന പാലങ്ങള്‍ കടുത്ത മഞ്ഞുവീഴ്ചയിലും ഒറ്റപ്പെട്ട സംസ്ഥാനങ്ങള്‍ക്കും ആശ്വാസമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button