സ്റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നു നൊബേല്‍ സമ്മാനതുകക്ക് ഇനി മൂല്യമേറും. അവാര്‍ഡിന് മേല്‍നോട്ടം വഹിക്കുന്ന നൊബേല്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ജേതാക്കള്‍ക്ക് 1 ദശലക്ഷം ക്രൗണ്‍ (1,10,000 ഡോളര്‍) അധികമായി അനുവദിക്കാനാണ് തീരുമാനമായത്. ശാസ്ത്രം, സാമ്പത്തികം, സമാധാനം, സാഹിത്യം തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭര്‍ക്ക് വിതരണം ചെയ്യുന്ന നൊബേല്‍ സമ്മാനത്തിന്റെ തുകയില്‍ കാലക്രമേണ പലവട്ടം ഏറ്റകുറച്ചില്‍ സംഭവിച്ചിട്ടുണ്ട്.
ആകെയുളള സമ്മാന തുക ഈ വര്‍ഷം 10 ദശലക്ഷം ക്രൗണായി (4,31,390 ഡോളര്‍) ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു.എന്നാൽ ഫൗണ്ടേഷന്റെ ചെലവും മൂലധനവും മുമ്പത്തേതിനേക്കാള്‍ തികച്ചും സുരക്ഷിതമായതിനാലാണ് സമ്മാനതുക വര്‍ദ്ധിപ്പിച്ചതെന്ന് നൊബേല്‍ ഫൗണ്ടേഷന്റെ തലവന്‍ ലാര്‍സ് ഹൈകെന്‍സ്റ്റണ്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.അടുത്തമാസമാണ് ( ഓക്ടോബർ -2020) നൊബേല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനും പന്ത്രണ്ടിനും ഇടയിലായി ആറ് ദിവസങ്ങളിലായാണ് പ്രഖ്യാപനം. 1901 മുതലാണ് നൊബേല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്.
Read Also: ഇന്ത്യന്‍ നീന്തല്‍ താരത്തെ ഓർമ്മിച്ച് ഗുഗിൾ
2000 ല്‍ നൊബേൽ സമ്മാനതുക 9 ദശലക്ഷം ക്രൗണായിരുന്നു (3,88,296.36 ഡോളര്‍). ഒരു വര്‍ഷത്തിനുശേഷം 10 ദശലക്ഷത്തിലേക്ക് (4,31,440.40) ഉയര്‍ന്നു. 2008-09 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഫൗണ്ടേഷനെ വലിയ തോതില്‍ ബാധിച്ചു. മുന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവിയായ ഹൈകെന്സ്റ്റെന് തുടര്‍ന്നാണ് ഫൗണ്ടേഷന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. സമ്മാനതുക 2012ല്‍ 8 ദശലക്ഷം ക്രൗണായി (3,45,152.32 ഡോളര്‍) വെട്ടിക്കുറച്ചു. 2017 ല്‍ ഇത് വീണ്ടും 9 ദശലക്ഷമായി (3,88,317.67 ഡോളര്‍) ഉയര്‍ന്നു. ഈ വര്‍ഷം അവസാനം സ്ഥാനമൊഴിയുന്ന ഹെയ്കെന്സ്റ്റണ്, സമ്മാന തുക സമയാസമയങ്ങളില്‍ ഫൗണ്ടേഷന് തുടര്‍ന്നും ഉയര്‍ത്തുമെന്ന് വ്യക്തമാക്കി.
Post Your Comments