കുർനൂൾ: ആന്ധ്രാപ്രദേശിലെ കുർനൂളിൽ ഹനുമാൻ വിഗ്രഹം തകർത്ത നിലയിൽ. കുർനൂളിലെ പട്ടിക്കോണ്ടയിൽ ബുധനാഴ്ചയാണ് വിഗ്രഹം തകർത്ത നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പ് സ്ഥാപിച്ച വിഗ്രഹമാണ് തകർത്തിരിക്കുന്നത്.
Read also: കീം പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു
‘ചൊവ്വാഴ്ച രാത്രി, അജ്ഞാതരായ ചില അക്രമികൾ വിഗ്രഹം തകർക്കുകയും സ്ഥലത്ത് നിന്ന് നീക്കം ചെയ്യുകയും സമീപത്ത് എറിയുകയും ചെയ്തു. പ്രദേശത്ത് സിസിടിവി ക്യാമറകളൊന്നുമില്ല. കുറച്ച് ദൂരം സിസിടിവി ക്യാമറകളിലെ ഫൂട്ടേജ് പരിശോധിച്ചു, പക്ഷേ പ്രയോജനമില്ല’ -പട്ടിക്കോണ്ട സർക്കിൾ ഇൻസ്പെക്ടർ ആദിനാരായണ റെഡ്ഡി പറഞ്ഞു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 295, 295 (എ) എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments