Latest NewsKeralaNews

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം; തെളിഞ്ഞ കാലാവസ്ഥ

തിരുവനന്തപുരം: സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥ. അതേസമയം ഇന്നലെ കേരളത്തിലും ലക്ഷദ്വീപിലും വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലും മിനികോയി ദ്വീപിലുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം മഴ ലഭിച്ചത്, ഏഴ് സെന്റിമീറ്റര്‍. പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ആറു സെന്റിമീറ്ററും ഹരിപ്പാട് അഞ്ച് സെന്റിമീറ്ററും മഴ രേഖപ്പെടുത്തു. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. എന്നാല്‍ മഴ മുന്നറിയിപ്പൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

സെപ്റ്റംബര്‍ 27 വരെ കേരളത്തിലും ലക്ഷദ്വീപിലും വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ബുധനാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button