Latest NewsMollywoodNewsEntertainment

മുഖത്ത് നോക്കാന്‍ പറഞ്ഞാല്‍ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്; കാരണം തുറന്നു പറഞ്ഞു സംവിധായകൻ കമൽ

നൂറിലധികം കുട്ടികള്‍ അന്ന് ഓഡീഷനില്‍ പങ്കെടുത്തിരുന്നു.

1991ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് കാവ്യ മാധവന്‍ മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തില്‍ കാവ്യയെ തിരഞ്ഞെടുത്തതിനെ കുറിച്ച്‌ സംവിധായകന്‍ കമല്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു

”കുട്ടിക്കാലത്ത് തന്റെ മുഖത്ത് നോക്കാന്‍ പറഞ്ഞാല്‍ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്. കാരണം അന്ന് കാവ്യയ്ക്ക് ഭയങ്കര നാണമായിരുന്നു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്രയും നാണം എന്ന് ചോദിച്ചപ്പോഴും കാവ്യ തന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല” കമല്‍ പറയുന്നു. ആ നാണം കാരണമാണ് സിനിമയിലേക്ക് കാവ്യയെ തന്നെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നൂറിലധികം കുട്ടികള്‍ അന്ന് ഓഡീഷനില്‍ പങ്കെടുത്തിരുന്നു. അന്ന് സിലക്‌ട് ചെയ്യപ്പെടാതെ പോയ ഒരാളാണ് ഇന്ന് സൂപ്പര്‍ താരമായി മാറിയ ജയസൂര്യ എന്നും കമല്‍ ‘കഥ ഇതുവരെ’ എന്ന ചാനല്‍ പരിപാടിയില്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button